കേരളം എന്ന പേര് ഔദ്യോഗികമായതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. പക്ഷേ ഒരു പേര് മാറ്റം കൊണ്ട് ഭാഷ രക്ഷപ്പെടില്ല. സർക്കാർ ഓഫീസുകളിൽ ഇപ്പോഴും മലയാളത്തിൽ അപേക്ഷ നൽകുന്നവൻ പരിഹാസം ഏൽക്കുന്ന സ്ഥിതി മാറണം.

മലയാളം ഭരണഭാഷയാണ് — കടലാസിൽ. ഫയലുകൾ ഇംഗ്ലീഷിൽ, കോടതി ഇംഗ്ലീഷിൽ, ഉന്നത വിദ്യാഭ്യാസം ഇംഗ്ലീഷിൽ. പേരിനൊപ്പം ഈ യാഥാർഥ്യവും മാറണം. മലയാളത്തിൽ പഠിക്കുന്ന കുട്ടിക്ക് തൊഴിൽ ഉറപ്പാക്കുന്ന വിദ്യാഭ്യാസ-തൊഴിൽ നയം വേണം.

ബോർഡ് മാറ്റാൻ ചെലവാക്കുന്ന ഓരോ രൂപയും ഭാഷാ വികസനത്തിനാകണം. അതാണ് “കേരള”ത്തോടുള്ള യഥാർഥ ആദരം.